01 December 2011

അഭിവാദ്യങ്ങൾ!

30 ലക്ഷത്തിൽ പരം വരുന്ന ജനങ്ങളുടേ ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു രാജ്യത്ത് ഇതിന് മുൻപ് നിരാഹാരം അനുഷ്ടിച്ചിട്ടുണ്ടാകുമോ? ഒരു സ്വാഭാവിക മരണം പോലും അസ്വസ്തമാക്കുന്ന നമ്മുടെ മുന്നിൽ ജീവിക്കാനുള്ള അവകാശത്തിനായി അധികാരികളോട് കേഴുന്നത് മൂന്നര മില്യൺ ജനങ്ങൾ! വിചിത്രമായിരിക്കുന്നു ഇന്ത്യാ, നിന്റെ ക്രൂരമായ മനക്കരുത്തിനുമുന്നിൽ ലജ്ജിക്കാതിരിക്കാനാവുന്നില്ല. അതിരുകളില്ലാതെ വെള്ളക്കാരന്റെ തോക്കിൻ കുഴലിൽ നെഞ്ച് വിരിച്ച് നിൽക്കാൻ ഇതിലേറെ അഭിമാനമായിരുന്നില്ലേ ഞങ്ങളുടേ പൂർവ്വികർക്ക്. വാക്കുകളില്ലാതെ അതിർവരമ്പുകളില്ലാതെ നിന്നെ പുകഴ്തുമ്പോഴും ഞങ്ങൾക്ക് പരസ്പരം തർക്കിക്കാൻ നീ അനവസരത്തിൽ വിഷയങ്ങളിട്ട് തരുമ്പോഴും ഇത്ര വലിയൊരു ക്രൂരത നിന്നെ സ്നേഹിച്ച നിന്റെ മക്കളോട് വേണ്ടായിരുന്നു. ദാഹം തീർക്കാൻ 35 ലക്ഷം ജനങ്ങളുടെ ശവം കഴുകിയ വെള്ളം തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്ന സഹോദരനെ സൃഷ്ടിച്ചത് നിന്റെ ഏത് ക്രൂരതയാലാണ്. അന്ന് സ്വാതന്ത്രത്തിന്റെ പൊൻ പുലരികാണാൻ ദേശവും ഭാഷയും മറന്ന പോരാളികളേ, എന്തിനാണ് ഞങ്ങളേയോർത്ത് കരയാൻ ഇങ്ങനെയൊരു രാജ്യം നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്?

മരണം കാത്ത് കിടക്കുന്ന ഡാമിന്റെ കീഴെ ഒരു ദിവസമെങ്കിലും ഭീതിയില്ലാതെ താമസിക്കാൻ എന്റെ നേതാക്കളേ, നിങ്ങൾ തയ്യാറുകുമോ? ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും നിങ്ങൾ അവിടെ നിൽക്കില്ല. ഇതിനിടയിലാണ് 4 ജില്ലകളുറങ്ങുന്നതെന്നോർക്കുക. ഒരു ചർച്ചക്കും പരിഹാരങ്ങൾ ഉണ്ടാവില്ല. ആപത്തുകൾ സംഭവിച്ച് കഴിഞ്ഞിട്ട് അനുശോചന സന്ദേശമിറക്കാൻ വാക്കുകൾ തയ്യാറാക്കുന്ന തിർക്കിലാവും നിങ്ങൾ. ഒന്നോർക്കുക, നിങ്ങൾ ചവച്ച് തുപ്പുന്ന വാക്കുകൾക്ക് ആ മലവെള്ളപ്പാച്ചിലിനെ തടഞ്ഞ് നിർത്താനായിരുന്നെങ്കിൽ എന്ന് വിലപിക്കുന്ന ഒരു ദിനം വരാതിരിക്കാൻ വേണ്ടി, പ്രവർത്തിക്കൂ... ഇത് തോടുകൾ വെട്ടിയ കേരളത്തിന്റെ റോഡുകൾ നന്നാക്കാനുള്ള രോദനമല്ല, അനധികൃത കുടിയേറ്റങ്ങളുടെ രഹസ്യങ്ങൾ അന്വേഷിക്കുന്ന വിവാദങ്ങളല്ല, വിലക്കയറ്റമോ കുത്തക വിപണനത്തിന്റെ വാതിലുകൾ തുറക്കുന്ന പ്രശ്നമോ അല്ല. ഒരു രാത്രികൊണ്ട് ഒലിച്ച് പോയേക്കാവുന്ന ഗ്രാമങ്ങുളൂടെ, നഗരങ്ങളൂടെ, ഒരു ദേശത്തിന്റെ, ഒരു ജനതയുടെ ജീവന് വേണ്ടിയുള്ള അവസാനത്തെ തേങ്ങലാണ്. ഒരു നിമിഷം ഞെട്ടലോടെ അത് സംഭവിച്ചെന്ന് ടെലിവിഷൻ സ്ക്രീനിൽ വലിയ അക്കങ്ങളിട്ട് വായിക്കാൻ ഞങ്ങൾ അശക്തരാണ്. ഞങ്ങളുടേ സഹോദരങ്ങളുടെ ജീവന് നിങ്ങൾ എന്ത് വിലയിട്ട് നൽകിയാലും പകരമവില്ലന്നോർക്കുക.

നിരാഹാര സമരം നടത്തുന്ന ബിജിമോൾ, പിസി തോമസ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർക്ക് അഭിവാദ്യങ്ങൾ!
ഡാമിന്റെ ജലനിരപ്പ് താഴ്ത്താൻ അടിയന്തിരമായി പ്രവർത്തിക്കുക.
ജനങ്ങളൂടേ ഭീതി പൂർണ്ണമായി ഇല്ലാതാക്കുക.
ജയ് ഹിന്ദ്!

31 October 2011

എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?


എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?

എങ്ങനെയാണ് മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നതെന്ന് നോക്കാം. അല്‍പ്പം ക്ഷമയുണ്ടെങ്കില്‍ വളരെയെളുപ്പം പഠിച്ചെടുക്കാവുന്ന ഒന്നാണ് മലയാളത്തിലുള്ള ടൈപ്പിംഗ്.
എന്തൊക്കെയാണ് ആവശ്യമായുള്ളത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ വേണ്ടത് മൂന്നേ മൂന്ന് സംഗതികളാണ്.
1. ഒരു മലയാളം യൂണിക്കോഡ് ഫോണ്ട്അഞ്ജലി, കാര്‍ത്തിക തുടങ്ങിയ ഏതെങ്കിലും യൂണിക്കോഡ് ഫോണ്ട് ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മലയാളത്തിലുള്ളവ വായിക്കാന്‍ സാധിക്കൂ. ഈ ടെക്‌സ്റ്റ് നിങ്ങള്‍ക്ക് വ്യക്തമായി വായിക്കുവാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടെന്ന് സാരം. എങ്കിലും അഞ്ജലിയുടെ ഇവിടെ കൊടുത്തിരിക്കുന്ന വേര്‍ഷന്‍ ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം. ഇത് ഡൌണ്‍‌ലോഡ് ചെയ്‌ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക. C:\WINDOWS\Fonts, C:\WINNT\Fonts ഇവയിലേതെങ്കിലുമായിരിക്കും സാധാരണയായുള്ള ഫോണ്ട് ഫോള്‍ഡര്‍.
2. മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനെ മലയാളത്തിലാക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍‍.
മലയാളത്തിലുള്ള ടൈപ്പിംഗ് രണ്ട് രീതിയില്‍ സാദ്ധ്യമാണ്. ഒന്നാമത്തെ രീതിയില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി നിങ്ങളുടെ സിസ്റ്റത്തില്‍ ഒന്നും തന്നെ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. രണ്ടാമത്തെ രീതിയില്‍ ചെയ്യുവാനാണെങ്കില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനെ മലയാളമാക്കുന്ന സോഫ്റ്റ്വെയര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

ഒന്നാമത്തെ രീതിയില്‍, മലയാളം ടൈപ്പ് ചെയ്യുന്നതിനായി മലയാളം ഓണ്‍‌ലൈന്‍,ഇളമൊഴി ഈ രണ്ട് വെബ്‌സൈറ്റുകളില്‍ ഏതെങ്കിലും ഏതെങ്കിലും ഉപയോഗിക്കാം. ഈ രണ്ട് പേജുകളും സേവ് ചെയ്‌തുവെച്ചാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത അവസരങ്ങളിലും ഇവ ഉപയോഗിച്ച് മലയാളത്തിലുള്ള ടൈപ്പിംഗ് സാദ്ധ്യമാണ്. മലയാളത്തില്‍ ഓണ്‍‌ലൈനായി ടൈപ്പ് ചെയ്യുവാന്‍ സഹായിക്കുന്ന വേറൊരു ഉപാധിയാണ് ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍. വാക്കുകളുടെ വളരെ വിപുലമായ ഒരു ശേഖരം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തെറ്റില്ലാതെ ടൈപ്പ് ചെയ്യാന്‍ ഉതകുന്ന ഒന്നാണ് ഇത്. പക്ഷെ, ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സമയത്തേ ഈ സേവനം ഉപയോഗിക്കുവാന്‍ സാധിക്കൂ. മലയാളം ഓണ്‍‌ലൈനിലും ഇളമൊഴിയിലും ഉള്ളതുപോലെ വലിയക്ഷരവും ചെറിയ അക്ഷരവും കൂട്ടിക്കലര്‍ത്താതെ തന്നെ കൃത്യമായ മലയാളം വാക്ക് രൂപപ്പെടുത്തിയെടുക്കാന്‍, ഇതിലെ വാക്കുകളുടെ ശേഖരം ഉപയോഗിച്ച് ഒരു പരിധി വരെ ഇതിന് സാധിക്കും.

രണ്ടാമത്തെ രീതിയില്‍ ടൈപ്പ് ചെയ്യുവാനായി, രാജ് നിര്‍മ്മിച്ച മൊഴി കീമാപ്പ് എന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ഇവിടെ നിന്നും മൊഴി കീമാപ്പ് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

3. അല്പം ക്ഷമ.
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ആദ്യകാലങ്ങളില്‍ ഇത്തിരി ബുദ്ധിമുട്ട് തോന്നിയേക്കാം. പക്ഷെ, പിന്മാറാതെ വീണ്ടും വീണ്ടും ശ്രമിച്ചെങ്കില്‍ മാത്രമേ മലയാളത്തില്‍ ഓരോ അക്ഷരങ്ങളും ലഭിക്കുവാന്‍ എങ്ങനെ ടൈപ്പ് ചെയ്യണമെന്നത് ഓര്‍ത്തുവെയ്‌ക്കുവാന്‍ പറ്റൂ.

കീമാപ്പ് ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം സിസ്റ്റം റീ-സ്റ്റാര്‍ട്ട് ചെയ്യുക. അതിനുശേഷം മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ട വിന്‍ഡോ തുറന്ന്, വിന്‍‌ഡോസ് ടാസ്‌ക് ബാറിന്റെ വലതുഭാഗത്ത്, സമയം കാണിക്കുന്നതിനു സമീപം ചിത്രത്തില്‍ കാണുന്നതുപോലെ ‘K' എന്ന് കാണപ്പെടുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌ത്, Mozhi Keymap 1.1.1 സെലക്റ്റ് ചെയ്യുക. ഇപ്പോള്‍ ‘K' എന്നത് ‘’ എന്നായി മാറി, ചിത്രത്തില്‍ കൊടുത്തിരിക്കുന്നതുപോലെ ആയിരിക്കുന്നത് കാണാം. തിരികെ ഇംഗ്ലീഷിലേക്ക് പോകുവാനായി ഈ ‘’ യില്‍ ക്ലിക്ക് ചെയ്‌ത്, No Keyman Keyboard എന്നത് സെലക്റ്റ് ചെയ്‌താല്‍ മതിയാകും. ഇത്രയും ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നര്‍ത്ഥം.


മലയാളത്തിലേക്ക് പോകാന്‍



ഇംഗ്ലീഷിലേക്ക് പോകാന്‍


എങ്ങനെ ടൈപ്പ് ചെയ്യാം?
ഇനി എങ്ങനെ ടൈപ്പ് ചെയ്യണമെന്നത് നോക്കാം. മംഗ്ലീഷിലുള്ള ടൈപ്പിങ്ങും അത്യാവശ്യം സൂത്രപ്പണികളും അറിഞ്ഞിരുന്നാല്‍ ആര്‍ക്കും ടൈപ്പ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, amma എന്ന ടൈപ്പ് ചെയ്‌താല്‍ അമ്മഎന്ന് തനിയെ മാറുന്നതാണ്. അതുപോലെ തന്നെ, അച്ഛന്‍ എന്ന് മലയാളത്തില്‍ എഴുതുവാനായി achchhan എന്നും പിന്‍‌നിലാവ് എന്നത് മലയാളത്തില്‍ എഴുതുവാനായി pin_nilaav എന്നും മലയാളം എന്നെഴുതുവാന്‍ malayaaLamഎന്നും ടൈപ്പ് ചെയ്‌താല്‍ മതിയാകും. ഏതാണ്ട് മംഗ്ലീഷിലെഴുതുന്നതുപോലെ തന്നെ. പക്ഷെ, ചിലയിടങ്ങളില്‍ വലിയ അക്ഷരങ്ങളും ^, ~, _ തുടങ്ങിയ ചിഹ്നങ്ങളും ഉപയോഗിക്കേണ്ടിവരും എന്നുമാത്രം. വിശദമായ കീമാപ്പിംഗ് താഴെ കൊടുത്തിരിക്കുന്നു.

മലയാളം ആക്ഷരസൂചിക

കുറിപ്പ് :
1. ചെറിയ നിറുത്തലുകള്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്ന ചിഹ്നമാണ് ‌‌‌ _ എന്നത്.
ഉദാഹരണത്തിന്,
പിന്‍‌നിലാവ് - pin_nilaav ( ‌_ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ പിന്നിലാവ് എന്നേ വരൂ)
മുഖം‌മൂടി - mukham_mooTi ( _ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ മുഖമ്മൂടി എന്നേ വരൂ)
2. ചന്ദ്രക്കല വരുത്തുവാനായി ~ എന്ന ചിഹ്നം ഉപയോഗിക്കാം.
ഉദാഹരണത്തിന്,
അവന് - avan~ ( ~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ അവന്‍ എന്നേ വരൂ)
കൂന് - koon~ (~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ കൂന്‍ എന്നേ വരൂ)
3. മലയാളത്തിലെ അക്കങ്ങള്‍ എഴുതുവാനായി \ എന്നതിനോട് ചേര്‍ത്ത് ഇംഗ്ലീഷ് അക്കം ടൈപ്പ് ചെയ്‌താല്‍ മതിയാകും.ഉദാഹരണത്തിന്, 1947 എന്നത് മലയാളത്തിലെഴുതിയാല്‍ ൧൯൪൭ എന്നാണ് വരേണ്ടത്. ഇതിനായി, \1\9\4\7 എന്ന് ടൈപ്പ് ചെയ്‌താല്‍ മതിയാകും. അതുപോലെ 2007 എന്നതിന് ൨00൭ എന്നെഴുതിയാല്‍ മതിയാകും. മലയാളത്തിലെ അക്കങ്ങള്‍ ഇനി പറയുന്നവയാണ്.1 - ൧, 2 - ൨, 3 - ൩, 4 - ൪, 5 - ൫, 6 - ൬, 7 - ൭, 8 - ൮, 9 - ൯ (പൂജ്യത്തിനുമാത്രം \0 എന്ന് ടൈപ്പ് ചെയ്യാതിരിക്കുക. ഇങ്ങനെ ടൈപ്പ് ചെയ്‌താല്‍ കിട്ടുന്ന ൦ എന്നത് കാല്‍ (1/4) എന്നതിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന മലയാള അക്കമാണ്). മുമ്പ് കാല്‍, അര, മുക്കാല്‍, അരയ്‌ക്കാല്‍ എന്നിവയ്‌ക്കെല്ലാം മലയാളത്തില്‍ അക്കങ്ങളുണ്ടായിരുന്നു.)

ഇനി താങ്കള്‍ക്കും മലയാളത്തില്‍ ടൈപ്പ് ചെയ്യാമല്ലോ? എല്ലാ‍ മംഗളങ്ങളും ആശംസിക്കുന്നു.

ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം ..... കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍ ....


ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം .....
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍ ....


നാളെ നവംബര്‍ ഒന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില് പിറവി കൊണ്ട ദിനം കേരളത്തിന്റെ ഭംഗി ലോകം മുഴുവന്‍ അലഅടിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം ആരുടെ മുന്നിലും ഞാന്‍ ഒരു മലയാളി അഥവാ കേരളിയന്‍ അന്നെന്നു പറയാന്‍ നമ്മള്‍ കാണിക്കുന്ന ആര്‍ജവം നാടിന്‍റെ പുരോഗതിക്കു വേണ്ടിയും പ്രയോജനപെടുത്താന്‍ ഓരോ മലയാളിയും ശ്രമിക്കും എന്നാ പ്രതിക്ഷയില്‍ എല്ലാം മലയാളികള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ കേരള പിറവി ആശംസകള്‍ നേരുന്നു .....
ഞാനും നിങ്ങളും ഉള്‍പ്പെടെയുള്ളവരുടെ കരം കൊടുത്ത പണം അഴിമതി നടത്തി പോക്കെറ്റില്‍ തിരുകി എന്ന കുറ്റത്തിന് ഈ രാജ്യത്തെ പരമാധികാര നീതിപീഠം നല്‍കിയ ഒരു വര്‍ഷത്തെ തടവ്‌ ശിക്ഷ (അന്ന് കോടതി വിധി പ്രകാരം ഈ തെറ്റിന് അഞ്ചു വര്ഷം തടവ്‌ വേണം എന്നാണു പറഞ്ഞത്. പ്രായം കണക്കിലെടുത്ത് അത് ഒരു വര്‍ഷമാക്കുന്നു എന്ന് ഇളവു ചെയ്തു കൊടുത്തു) ഈ സര്‍ക്കാര്‍ ആ അഴിമതി വീരന് ഇളവു ചെയ്തു നാളെ അങ്ങേരെ പുറത്ത് ഇറക്കുമത്രേ. ഒരു വര്‍ഷത്തെ തടവില്‍ ഞാന്‍ അറിഞ്ഞ പ്രകാരം അറുപത്തി ഒന്‍പതു ദിവസം ജയിലിലും എഴുപത്തി അഞ്ചു ദിവസം പരോളില്‍ പുറത്തും, പിന്നെ ഒരു ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലും ആണ് അദ്ദേഹം കഴിഞ്ഞത്. ഇത് ശരിക്കും അധികാരം കയ്യിലുള്ളവരുടെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയക്കാരന്‍ അഴിമതി നടത്തിയാല്‍ ഒരു നീതിന്യായ വ്യവസ്ഥക്കും അവരുടെയൊന്നും രോമം പറിക്കാന്‍ കഴിയില്ല എന്ന ജനങ്ങളോടുള്ള വെല്ലുവിളി. ഇതെല്ലാം ഈ ജനത കാണുന്നു എന്നൊരു വട്ടം പോലും ഓര്‍ക്കാതെ ചെയ്യുന്ന ഇത്തരം തെണ്ടിതരങ്ങള്‍ക്കെതിരെ പ്രതികരിക്കുക. പ്രതിഷേധിക്കുക...

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കേരളപ്പിറവി സമ്മാനം എന്നാ നിലയില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ച കള്ളന്‍ ബാലകൃഷ്ണ പിള്ള ജയില്‍ മോചിതനാകുന്നു !!!!! മാന്യ മഹാ ജനങ്ങളെ നിങ്ങള്‍ അഴിമതി നടത്തിക്കൊള്ളൂ ...ഖജനാവ്‌ കൊള്ളയടിചോള്ളൂ പേരിനു രണ്ട് മൂന്ന് മാസം മാത്രം ജയലില്‍ കിടക്കൂ ...പിന്നെ ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സും നിങ്ങളെ ജയലില്‍ നിന്നു പുറത്തിറക്കും !!!!!!!!!! ജനദിപത്യ സംവിദാനത്തെയും കോടതിയെയും ഇത്രയും പുച്ചിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടാവില്ല...

03 September 2011

Attention : Dont press #90 or #09 on mobile - take care


Attention : Dont press #90 or #09 on mobile - take care

Please take care IF SOME ONE ASKS YOU TO DIAL #09 or #90. 
Please Do Not Dial This When Asked.  

Please circulate URGENTLY. 
New Trick of Jehadi Muslim Terrorists to Frame Innocent People!! 
If you receive a phone call on your Mobile from any person saying that they are checking your mobile line, and you have to press #90 or #09 or any other number. 
End this call immediately without pressing any numbers. 
Team there is a fraud company using a device that once you press #90 or #09 
they can access your SIM card and make calls at your expense. 
Forward this message to as many friends as u can, to stop it. 
This info rmation has been confirmed by both Motorola and Nokia. 
There are over 3 million affected mobile phones. 
You can check this news at CNN web site also. 
http://www.chennai.bsnl.co.in/News/MobileDosNDonts.htm  



Source : BHARAT SANCHAR NIGAM LIMITED
              (A Government of India Enterprise )
              http://www.chennai.bsnl.co.in/News/MobileDosNDonts.htm

29 August 2011

Some important tips from WARREN BUFFET


EARNINGS:


Never depend on a single income...
Make investment to create a second source....


SPENDING:


Pluck the older leaves only after seeing the newer leaves...
If you buy things you don't need, soon you have to sell things you need...


SAVINGS:

Don't save what is left after spending...but spendwhat is left after savings...


TAKING RISK:


Never check the depth of the river with both feet....


INVESTMENT:


Don't put all your eggs in a single basket.....

അണ്ണാ ഹസാരെയുടെ സമരം വിജയമോ...?



     അഴിമതിക്കെതിരെ ഒരു പുതിയ മുന്നേറ്റത്തിന്‌ നാന്നി കുറിച്ചുകൊണ്ടാണ്‌ ദില്ലിയിലെ രാംലീല മൈതാനിയിൽ അണ്ണാ ഹസാര തന്റെ 13 നാൾ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്‌. അഴിമതിയിൽ പൊറുതിമുട്ടിയ (മുങ്ങിക്കിടക്കുന്ന..) ഇൻഡ്യൻ ജനതയെ, അവർക്ക്‌ അപരിചിതമായ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അവകാശാധികാരങ്ങളുടെയും ബോധതലത്തിലേക്ക് തല്ക്കാലത്തേക്കെങ്കിലും ഉയർത്തിക്കൊണ്ടുവരുവാൻ അണ്ണാ ഹസാരേക്ക് കഴിഞ്ഞു എന്നതാണ്‌ ഈ മുന്നേറ്റത്തിന്റെ പ്രധാന സവിശേഷത. ജനാധിപ്ത്യ സംവിധാനത്തിൽ കേവലം വോട്ടുരേഖപ്പെടുത്തൽ മാത്രമല്ല ഒരു പൗരന്റെ ധർമം. മറിച്ച് അവനാണ്‌ യതാർത്ഥ യജമാനൻ എന്ന് ജനങ്ങളെയും അതുപോലെ തന്നെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ഉതരാവാദിത്വപ്പെട്ടവരാണ്‌ ജനപ്രതിനിധികൾ എന്നും ഉള്ള ഒരു ഓർമ്മപ്പെടുത്തലായി വേണം ഈ സമരത്തെ നോക്കിക്കാണുവാൻ.

കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ലോക്പാൽ ബിൽ പിൻ വലിച്ച് തങ്ങളുടെ ജന ലോക്പാൽ ബിൽ സഭ ചർച്ച ചെയ്തു പാസാക്കണം എന്ന് ഹസാരെ സംഘം ആവശ്യപ്പെട്ടപ്പോൾ, അത് നിയമനിർമാണപ്രക്രിയയിൽ പാർലമെന്റിനുള്ള പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അപ്രായോഗികമണെന്നും ഭരണഘടനാ വിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും അരോപിച്ച സർക്കാർ പിന്നീട്‌ തങ്ങളുടെ നിലപാടുകളിൽ അയവുകൾ വരുത്തുവാൻ തയ്യാറാവുകയുണ്ടായി. അതുപോലെ, അവസരത്തിനൊത്തുയർന്ന്‌ തങ്ങളുടെ കടും പിടുത്തങ്ങളിൽ അയവുകൾ വരുത്തുവാനും പാർലമെന്റിന്റെ പൊതുവികാരത്തെ മാനിക്കുവാനും നിരാഹാരം അവസാനിപ്പിക്കുവാനും ഹസാരെയും നിർബന്ധിതനാവുകയുണ്ടായി. ഇത്‌ യതാർത്ഥത്തിൽ ഒരു നല്ല സൂചനയാണ്‌. മറ്റു രാജ്യങ്ങളിലേതിൽ നിന്നും ഇൻഡ്യൻ ജനാധിപത്യം വ്യത്യസ്തമാകുന്നത് ഇവിടെയാണ്‌. ഇൻഡ്യൻ ജനാധിപത്യവും ഭരണസംവിധാനങ്ങളും അഴിമതിയിൽ മുങ്ങികുളിച്ച് നില്ക്കുകയാണ്‌ എന്ന് പറയുമ്പോഴും പൗരന്മാരും ജനപ്രതിനിധികളും ഒന്നാണെന്നും അവരുടെ ലക്ഷ്യങ്ങളും ഒന്നാവണം എന്നും ഉള്ള ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ഉയർത്തിപ്പിടിക്കുക വഴി ഇൻഡ്യൻ ജനാധിപത്യം ലോകോത്തരമാണെന്ന്‌ വീണ്ടും തെളിയിക്കപ്പെടുകയാണുണ്ടായത്‌. ഇത്തരത്തിൽ ഈ സമരത്തെ ഒരു വിജയമായി വ്യഖ്യാനിക്കവുന്നതാണ്‌.
         എന്നാൽ ഇൻഡ്യാഗേറ്റിലും രാജ്യത്തെമ്പാടും കൂറ്റൻ റാലികൾ നടക്കുമ്പോഴും അഹ്ളാദാരവങ്ങൾ ഉയരുമ്പോഴും സമരം അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ എത്രകണ്ട് വിജയിച്ചു എന്നത് പരിശോധിക്കേണ്ട വിഷയം ആണ്‌. ഇത്തരമൊരു സമരത്തിലേക്ക് ഹസാരേയും കൂട്ടരെയും കൊണ്ടെത്തിച്ച സാഹചര്യങ്ങൾ അതേപടി നിലനില്ക്കുകയാണ്‌. ഇൻഡ്യൻ ജനാധിപത്യസംവിധാനം അതിന്റെ ഘടനാ പരമായാ വീഴ്ച്ചകളും ദൗർബല്യങ്ങളും തീർത്ത ചക്രവ്യൂഹത്തിനുള്ളിൽ പകച്ചു നില്ക്കുന്ന ഒരു സാഹചര്യമാണ്‌ ഇന്ന് നിലനില്ക്കുന്നത്. ഇൻഡ്യൻ രാഷ്ട്രപതിയുടെ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ സിംഹഭാഗവും കവർന്നെടുത്തത് അഴിമതി എന്ന വിഷയമായിരുന്നു. അഴിമതിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും അടിയന്തിരമായി രാഷ്ട്രത്തെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ആഹ്വാനവും ആയിരുന്നു ആ സന്ദേശത്തിന്റെ സാരം. അങ്ങനെ അഴിമതിക്കു് കടിഞ്ഞാണിടുക എന്ന ഉദ്ദേശത്തോടെ ലോക്പാൽ നടപ്പിലാകുവാൻ കേന്ദ്രസർക്കാർ നിർബന്ധിതരായി. എന്നാൽ പ്രധാനമന്ത്രിയെയും, ജുഡീഷ്യറിയെയും,പാർലമെന്റംഗങ്ങളെയും ഒഴിവാക്കിക്കൊണ്ടുള്ള ലോക്പാലിന്‌ സർക്കാർ ശ്രമിച്ചപ്പോൾ യതാർത്ഥത്തിൽ ജനങ്ങൾക്ക് സർക്കാറിലുള്ള വിശ്വാസവും, സർക്കാരിന്‌ ജനങ്ങളോടുള്ള ആത്മാർത്ഥതയുമാണ്‌ തകർന്നത്‌ (ഇതു തന്നെയാണ്‌ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും...). അപ്പോഴാണ്‌ ഹസാരേയും സംഘവും കടന്നു വരുന്നതും കാര്യങ്ങൾ ഏറ്റെടുക്കുന്നതും. നിരാഹാരസമരം അവസാനിച്ച ഈ ഘട്ടത്തിലും മേല്പ്പറഞ്ഞ വിഷയങ്ങളിൽ എന്തെങ്കിലും പുനരാലോചന ഉണ്ടായതായി അറിയുവാൻ കഴിഞ്ഞിട്ടില്ല. മാനക്കേടില്ലാതെ സമരം അവസാനിപ്പിക്കുവാനുള്ള ഒരു വഴിയെന്നവണ്ണം, ഹസാരെ മുന്നോട്ട് വച്ച് 3 നിബന്ധനകൾ പ്രമേയത്തിലുൾപ്പെടുത്തി സർക്കാരും ഹസാരെയും തലയൂരുകയായിരുന്നോ എന്നാരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ലോക്പാൽ പരിധിയിൽ ഉൾപ്പെടുത്തൽ, പൗരാവകാശ രേഖ പ്രദർശിപ്പിക്കൽ, സംസ്ഥാനതലത്തിൽ ലോകായുക്ത നിയമനം ഇവ ചെറിയ കാര്യങ്ങൾ അല്ല തന്നെ. പക്ഷെ ഈ 3 കാര്യങ്ങൾ മാത്രമല്ല ഹസാരെ മുന്നോട്ട് വച്ചത്. പ്രക്ഷോഭത്തിന്റെ തുടക്കത്തിലെ പ്രധാന ആവശ്യമായ പ്രധാനമന്ത്രിയെ ലോക്പാൽ പരിധിയിൽ ഉൾപ്പെടുത്തലുമായി ബന്ധപെട്ട കാര്യങ്ങളിൽ ഒരു സൂചനയും എങ്ങും ഇല്ല.
     അനുയായികളോട് വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുവാൻ ആഹ്വാനം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ അണ്ണാ ഹസാരെ തന്നെയാണ്‌ വളരെ സൗമ്യനായി സൂചിപ്പിച്ചത്‌. സമരം പാതിവഴിയിലെത്തിയിട്ടേയുള്ളൂ എന്നും ലക്ഷ്യം പൂർത്തിയാക്കാൻ കൂടുതൽ സമരം വേണ്ടിവരും എന്നും ഉള്ള അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന്‌ തന്നെയാണ്‌ സമരവിജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നത്.