31 October 2011

എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?


എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?

എങ്ങനെയാണ് മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നതെന്ന് നോക്കാം. അല്‍പ്പം ക്ഷമയുണ്ടെങ്കില്‍ വളരെയെളുപ്പം പഠിച്ചെടുക്കാവുന്ന ഒന്നാണ് മലയാളത്തിലുള്ള ടൈപ്പിംഗ്.
എന്തൊക്കെയാണ് ആവശ്യമായുള്ളത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ വേണ്ടത് മൂന്നേ മൂന്ന് സംഗതികളാണ്.
1. ഒരു മലയാളം യൂണിക്കോഡ് ഫോണ്ട്അഞ്ജലി, കാര്‍ത്തിക തുടങ്ങിയ ഏതെങ്കിലും യൂണിക്കോഡ് ഫോണ്ട് ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മലയാളത്തിലുള്ളവ വായിക്കാന്‍ സാധിക്കൂ. ഈ ടെക്‌സ്റ്റ് നിങ്ങള്‍ക്ക് വ്യക്തമായി വായിക്കുവാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടെന്ന് സാരം. എങ്കിലും അഞ്ജലിയുടെ ഇവിടെ കൊടുത്തിരിക്കുന്ന വേര്‍ഷന്‍ ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം. ഇത് ഡൌണ്‍‌ലോഡ് ചെയ്‌ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക. C:\WINDOWS\Fonts, C:\WINNT\Fonts ഇവയിലേതെങ്കിലുമായിരിക്കും സാധാരണയായുള്ള ഫോണ്ട് ഫോള്‍ഡര്‍.
2. മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനെ മലയാളത്തിലാക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍‍.
മലയാളത്തിലുള്ള ടൈപ്പിംഗ് രണ്ട് രീതിയില്‍ സാദ്ധ്യമാണ്. ഒന്നാമത്തെ രീതിയില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി നിങ്ങളുടെ സിസ്റ്റത്തില്‍ ഒന്നും തന്നെ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. രണ്ടാമത്തെ രീതിയില്‍ ചെയ്യുവാനാണെങ്കില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനെ മലയാളമാക്കുന്ന സോഫ്റ്റ്വെയര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

ഒന്നാമത്തെ രീതിയില്‍, മലയാളം ടൈപ്പ് ചെയ്യുന്നതിനായി മലയാളം ഓണ്‍‌ലൈന്‍,ഇളമൊഴി ഈ രണ്ട് വെബ്‌സൈറ്റുകളില്‍ ഏതെങ്കിലും ഏതെങ്കിലും ഉപയോഗിക്കാം. ഈ രണ്ട് പേജുകളും സേവ് ചെയ്‌തുവെച്ചാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത അവസരങ്ങളിലും ഇവ ഉപയോഗിച്ച് മലയാളത്തിലുള്ള ടൈപ്പിംഗ് സാദ്ധ്യമാണ്. മലയാളത്തില്‍ ഓണ്‍‌ലൈനായി ടൈപ്പ് ചെയ്യുവാന്‍ സഹായിക്കുന്ന വേറൊരു ഉപാധിയാണ് ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍. വാക്കുകളുടെ വളരെ വിപുലമായ ഒരു ശേഖരം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തെറ്റില്ലാതെ ടൈപ്പ് ചെയ്യാന്‍ ഉതകുന്ന ഒന്നാണ് ഇത്. പക്ഷെ, ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സമയത്തേ ഈ സേവനം ഉപയോഗിക്കുവാന്‍ സാധിക്കൂ. മലയാളം ഓണ്‍‌ലൈനിലും ഇളമൊഴിയിലും ഉള്ളതുപോലെ വലിയക്ഷരവും ചെറിയ അക്ഷരവും കൂട്ടിക്കലര്‍ത്താതെ തന്നെ കൃത്യമായ മലയാളം വാക്ക് രൂപപ്പെടുത്തിയെടുക്കാന്‍, ഇതിലെ വാക്കുകളുടെ ശേഖരം ഉപയോഗിച്ച് ഒരു പരിധി വരെ ഇതിന് സാധിക്കും.

രണ്ടാമത്തെ രീതിയില്‍ ടൈപ്പ് ചെയ്യുവാനായി, രാജ് നിര്‍മ്മിച്ച മൊഴി കീമാപ്പ് എന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ഇവിടെ നിന്നും മൊഴി കീമാപ്പ് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

3. അല്പം ക്ഷമ.
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ആദ്യകാലങ്ങളില്‍ ഇത്തിരി ബുദ്ധിമുട്ട് തോന്നിയേക്കാം. പക്ഷെ, പിന്മാറാതെ വീണ്ടും വീണ്ടും ശ്രമിച്ചെങ്കില്‍ മാത്രമേ മലയാളത്തില്‍ ഓരോ അക്ഷരങ്ങളും ലഭിക്കുവാന്‍ എങ്ങനെ ടൈപ്പ് ചെയ്യണമെന്നത് ഓര്‍ത്തുവെയ്‌ക്കുവാന്‍ പറ്റൂ.

കീമാപ്പ് ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം സിസ്റ്റം റീ-സ്റ്റാര്‍ട്ട് ചെയ്യുക. അതിനുശേഷം മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ട വിന്‍ഡോ തുറന്ന്, വിന്‍‌ഡോസ് ടാസ്‌ക് ബാറിന്റെ വലതുഭാഗത്ത്, സമയം കാണിക്കുന്നതിനു സമീപം ചിത്രത്തില്‍ കാണുന്നതുപോലെ ‘K' എന്ന് കാണപ്പെടുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌ത്, Mozhi Keymap 1.1.1 സെലക്റ്റ് ചെയ്യുക. ഇപ്പോള്‍ ‘K' എന്നത് ‘’ എന്നായി മാറി, ചിത്രത്തില്‍ കൊടുത്തിരിക്കുന്നതുപോലെ ആയിരിക്കുന്നത് കാണാം. തിരികെ ഇംഗ്ലീഷിലേക്ക് പോകുവാനായി ഈ ‘’ യില്‍ ക്ലിക്ക് ചെയ്‌ത്, No Keyman Keyboard എന്നത് സെലക്റ്റ് ചെയ്‌താല്‍ മതിയാകും. ഇത്രയും ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നര്‍ത്ഥം.


മലയാളത്തിലേക്ക് പോകാന്‍



ഇംഗ്ലീഷിലേക്ക് പോകാന്‍


എങ്ങനെ ടൈപ്പ് ചെയ്യാം?
ഇനി എങ്ങനെ ടൈപ്പ് ചെയ്യണമെന്നത് നോക്കാം. മംഗ്ലീഷിലുള്ള ടൈപ്പിങ്ങും അത്യാവശ്യം സൂത്രപ്പണികളും അറിഞ്ഞിരുന്നാല്‍ ആര്‍ക്കും ടൈപ്പ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, amma എന്ന ടൈപ്പ് ചെയ്‌താല്‍ അമ്മഎന്ന് തനിയെ മാറുന്നതാണ്. അതുപോലെ തന്നെ, അച്ഛന്‍ എന്ന് മലയാളത്തില്‍ എഴുതുവാനായി achchhan എന്നും പിന്‍‌നിലാവ് എന്നത് മലയാളത്തില്‍ എഴുതുവാനായി pin_nilaav എന്നും മലയാളം എന്നെഴുതുവാന്‍ malayaaLamഎന്നും ടൈപ്പ് ചെയ്‌താല്‍ മതിയാകും. ഏതാണ്ട് മംഗ്ലീഷിലെഴുതുന്നതുപോലെ തന്നെ. പക്ഷെ, ചിലയിടങ്ങളില്‍ വലിയ അക്ഷരങ്ങളും ^, ~, _ തുടങ്ങിയ ചിഹ്നങ്ങളും ഉപയോഗിക്കേണ്ടിവരും എന്നുമാത്രം. വിശദമായ കീമാപ്പിംഗ് താഴെ കൊടുത്തിരിക്കുന്നു.

മലയാളം ആക്ഷരസൂചിക

കുറിപ്പ് :
1. ചെറിയ നിറുത്തലുകള്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്ന ചിഹ്നമാണ് ‌‌‌ _ എന്നത്.
ഉദാഹരണത്തിന്,
പിന്‍‌നിലാവ് - pin_nilaav ( ‌_ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ പിന്നിലാവ് എന്നേ വരൂ)
മുഖം‌മൂടി - mukham_mooTi ( _ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ മുഖമ്മൂടി എന്നേ വരൂ)
2. ചന്ദ്രക്കല വരുത്തുവാനായി ~ എന്ന ചിഹ്നം ഉപയോഗിക്കാം.
ഉദാഹരണത്തിന്,
അവന് - avan~ ( ~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ അവന്‍ എന്നേ വരൂ)
കൂന് - koon~ (~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ കൂന്‍ എന്നേ വരൂ)
3. മലയാളത്തിലെ അക്കങ്ങള്‍ എഴുതുവാനായി \ എന്നതിനോട് ചേര്‍ത്ത് ഇംഗ്ലീഷ് അക്കം ടൈപ്പ് ചെയ്‌താല്‍ മതിയാകും.ഉദാഹരണത്തിന്, 1947 എന്നത് മലയാളത്തിലെഴുതിയാല്‍ ൧൯൪൭ എന്നാണ് വരേണ്ടത്. ഇതിനായി, \1\9\4\7 എന്ന് ടൈപ്പ് ചെയ്‌താല്‍ മതിയാകും. അതുപോലെ 2007 എന്നതിന് ൨00൭ എന്നെഴുതിയാല്‍ മതിയാകും. മലയാളത്തിലെ അക്കങ്ങള്‍ ഇനി പറയുന്നവയാണ്.1 - ൧, 2 - ൨, 3 - ൩, 4 - ൪, 5 - ൫, 6 - ൬, 7 - ൭, 8 - ൮, 9 - ൯ (പൂജ്യത്തിനുമാത്രം \0 എന്ന് ടൈപ്പ് ചെയ്യാതിരിക്കുക. ഇങ്ങനെ ടൈപ്പ് ചെയ്‌താല്‍ കിട്ടുന്ന ൦ എന്നത് കാല്‍ (1/4) എന്നതിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന മലയാള അക്കമാണ്). മുമ്പ് കാല്‍, അര, മുക്കാല്‍, അരയ്‌ക്കാല്‍ എന്നിവയ്‌ക്കെല്ലാം മലയാളത്തില്‍ അക്കങ്ങളുണ്ടായിരുന്നു.)

ഇനി താങ്കള്‍ക്കും മലയാളത്തില്‍ ടൈപ്പ് ചെയ്യാമല്ലോ? എല്ലാ‍ മംഗളങ്ങളും ആശംസിക്കുന്നു.

ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം ..... കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍ ....


ഭാരതം എന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം .....
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍ ....


നാളെ നവംബര്‍ ഒന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില് പിറവി കൊണ്ട ദിനം കേരളത്തിന്റെ ഭംഗി ലോകം മുഴുവന്‍ അലഅടിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം ആരുടെ മുന്നിലും ഞാന്‍ ഒരു മലയാളി അഥവാ കേരളിയന്‍ അന്നെന്നു പറയാന്‍ നമ്മള്‍ കാണിക്കുന്ന ആര്‍ജവം നാടിന്‍റെ പുരോഗതിക്കു വേണ്ടിയും പ്രയോജനപെടുത്താന്‍ ഓരോ മലയാളിയും ശ്രമിക്കും എന്നാ പ്രതിക്ഷയില്‍ എല്ലാം മലയാളികള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ കേരള പിറവി ആശംസകള്‍ നേരുന്നു .....
ഞാനും നിങ്ങളും ഉള്‍പ്പെടെയുള്ളവരുടെ കരം കൊടുത്ത പണം അഴിമതി നടത്തി പോക്കെറ്റില്‍ തിരുകി എന്ന കുറ്റത്തിന് ഈ രാജ്യത്തെ പരമാധികാര നീതിപീഠം നല്‍കിയ ഒരു വര്‍ഷത്തെ തടവ്‌ ശിക്ഷ (അന്ന് കോടതി വിധി പ്രകാരം ഈ തെറ്റിന് അഞ്ചു വര്ഷം തടവ്‌ വേണം എന്നാണു പറഞ്ഞത്. പ്രായം കണക്കിലെടുത്ത് അത് ഒരു വര്‍ഷമാക്കുന്നു എന്ന് ഇളവു ചെയ്തു കൊടുത്തു) ഈ സര്‍ക്കാര്‍ ആ അഴിമതി വീരന് ഇളവു ചെയ്തു നാളെ അങ്ങേരെ പുറത്ത് ഇറക്കുമത്രേ. ഒരു വര്‍ഷത്തെ തടവില്‍ ഞാന്‍ അറിഞ്ഞ പ്രകാരം അറുപത്തി ഒന്‍പതു ദിവസം ജയിലിലും എഴുപത്തി അഞ്ചു ദിവസം പരോളില്‍ പുറത്തും, പിന്നെ ഒരു ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലും ആണ് അദ്ദേഹം കഴിഞ്ഞത്. ഇത് ശരിക്കും അധികാരം കയ്യിലുള്ളവരുടെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയക്കാരന്‍ അഴിമതി നടത്തിയാല്‍ ഒരു നീതിന്യായ വ്യവസ്ഥക്കും അവരുടെയൊന്നും രോമം പറിക്കാന്‍ കഴിയില്ല എന്ന ജനങ്ങളോടുള്ള വെല്ലുവിളി. ഇതെല്ലാം ഈ ജനത കാണുന്നു എന്നൊരു വട്ടം പോലും ഓര്‍ക്കാതെ ചെയ്യുന്ന ഇത്തരം തെണ്ടിതരങ്ങള്‍ക്കെതിരെ പ്രതികരിക്കുക. പ്രതിഷേധിക്കുക...

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കേരളപ്പിറവി സമ്മാനം എന്നാ നിലയില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ച കള്ളന്‍ ബാലകൃഷ്ണ പിള്ള ജയില്‍ മോചിതനാകുന്നു !!!!! മാന്യ മഹാ ജനങ്ങളെ നിങ്ങള്‍ അഴിമതി നടത്തിക്കൊള്ളൂ ...ഖജനാവ്‌ കൊള്ളയടിചോള്ളൂ പേരിനു രണ്ട് മൂന്ന് മാസം മാത്രം ജയലില്‍ കിടക്കൂ ...പിന്നെ ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സും നിങ്ങളെ ജയലില്‍ നിന്നു പുറത്തിറക്കും !!!!!!!!!! ജനദിപത്യ സംവിദാനത്തെയും കോടതിയെയും ഇത്രയും പുച്ചിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടാവില്ല...