Govt of India put a condition that 25 crores of people support is needed to implement LOKPAL bill, for this please give a ring to the toll free number 022 61 550 789. This call gets cut automatically after one ring, and you will receive a thanks message.Please make a call for a corrupt free India.
15 June 2011
For a corrupt free India...
Govt of India put a condition that 25 crores of people support is needed to implement LOKPAL bill, for this please give a ring to the toll free number 022 61 550 789. This call gets cut automatically after one ring, and you will receive a thanks message.Please make a call for a corrupt free India.
05 June 2011
പരിസ്ഥിതിയുടെ പരിതാപസ്ഥിതി
മാവും പ്ളാവും, പനയും പുളിയും, തെങ്ങും കവുങ്ങും, പേരയും നെല്ലിയും, ജാതിയും ജാമ്പയും, ചേമ്പും ചേനയും, വാഴയും വെണ്ടയും, തേക്കും ആഞ്ഞിലിയും, ഈട്ടിയും വീട്ടിയും, പിച്ചിയും മുല്ലയും, തെച്ചിയും മന്ദാരവും, തുമ്പയും തുളസിയും, റോസയും നാലുമണിയും, തൊട്ടാവാടിയും ചെമ്പരത്തിയും, കൈതോന്നിയും കൈനാറിയും, വള്ളിപ്പയറും വെള്ളരിയും, കറിവേപ്പും ആര്യവേപ്പും, ആലും പേരാലും, മുരിക്കും മുരിങ്ങയും, പാവലും പടവലവും, വഴുതനയും നിത്യവഴുതനയും, പച്ചമുളകും കുരുമുളകും, ഇഞ്ചിയും പുളിഞ്ചിയും, കൈതയും കശുമാവും, മത്തനും മൈലാഞ്ചിയും, കുമ്പളവും കൂവളവും, കോവയ്ക്കയും അമരയ്ക്കയും എല്ലാം തന്നെ പടർന്ന് പന്തലിച്ച് പരിലസിച്ചിരുന്ന സസ്യശ്യാമള വർണകോമളമായ പ്രകൃതിയെയാണ് ഏകദേശം 30 വർഷങ്ങൾ മുൻപ് വരെ നമുക്കു ചുറ്റും കാണുവാൻ സാധിക്കുമായിരുന്നത്. പച്ചപ്പട്ട് പുതച്ച വയലേലകളും, വെള്ളിയരഞ്ഞാണമണിഞ്ഞ കുന്നിൻ തലപ്പുകളുമെല്ലാം ഏവരുടെയും കണ്ണുകളിലും മനസ്സിലും കുളിർമ്മ നിറക്കുന്ന കാഴ്ച്ചകളായിരുന്നു. എന്നാൽ ഇന്ന് അവസ്ഥയിതല്ല. പ്രകൃതി ആകെ മാറിയിരിക്കുന്നു. ഇന്നത്തെ കിടാങ്ങളോട് ചോദിച്ചാൽ ആൺ പെൺ ഭേദമെന്യേ തിരിച്ച് ചോദിക്കും മേല്പറഞ്ഞതൊക്കെ എന്താണ് എന്ന്. മേല്പ്പറഞ്ഞവയിൽ മിക്കതും ഇപ്പോൾ ഡിസ്ക്കവറി ചാനലിലോ, നാഷണൽ ജ്യോഗ്രഫി ചാനലിലോ അല്ലെങ്കിൽ ഏതെങ്കിലും വിവരമില്ലാത്തവന്റെ കവിതകളിലോ മാത്രമേയുള്ളു.
നാമെല്ലാം പറയാറുണ്ട്, കുഞ്ഞുങ്ങളുടെ മനസ്സ് കളങ്കമില്ലാത്തതാണ്, പളുങ്കുപാത്രം പോലെ നിർമ്മലമാണ് എന്നൊക്കെ. പിള്ള മനസ്സിൽ കള്ളമില്ല എന്ന ആപ്തവാക്യം ഓർക്കുക. വിദേശത്തെ ഒരു സർവകലാശാലയിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്, ഒരു 2 വയസ്സുകാരന്റെ മുന്നിലേക്ക് എന്തെങ്കിലും ഒരു വസ്തുവോ, ഒരു കളിപ്പാട്ടമോ ഇട്ടുകൊടുത്താൽ അവൻ അതിനെ നശിപ്പിക്കുവാനുള്ള സാധ്യത 97% ആണെന്നാണ്. മേല്പ്പറഞ്ഞവ രണ്ടും ചേർത്ത് വായിച്ചാൽ നശീകരണവാസന മനുഷ്യന് ജന്മനാ ഉള്ള ഒരു സ്വഭാവവിശേഷം ആണെന്ന് വലിയ ബുദ്ധിമുട്ടില്ലാതെ ആർക്കും മനസിലാക്കാവുന്നതാണ്. ഈ സവിശേഷ വാസന അവന് വാസസ്ഥലത്തിനെന്ന പേരിൽ ആദ്യമായി ഭൂമിക്കുമേൽ പ്രയോഗിച്ചു. വാസസ്ഥലം കിട്ടിയപ്പോൾ പിന്നെ തടി വെട്ടി വിറ്റ് കാശുണ്ടാക്കണമെന്നായി. ഇപ്പോൾ വികസനത്തിന്റെ പേര് പറഞ്ഞ് സർവവും നശിപ്പിക്കുകയാണ്. വെള്ളത്തിന് മണ്ണിലേക്കിറങ്ങുവാൻ കൂടി കഴിയാത്ത വിധം കോൺക്രീറ്റ് കൂടാരങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു. വികസനത്തിന്റെയും നിർമ്മാണപ്രവർത്തനങ്ങളുടെയും പേരിൽ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു, കുന്നുകൾ ഇടിച്ചു നിരപ്പാക്കുന്നു, ജലസ്രോതസ്സുകളായ വയലേലകളും തണ്ണീർതടങ്ങളും നികത്തപ്പെടുന്നു.
കാടും മേടും കാട്ടുപൂഞ്ചോലയുമെല്ലാം അന്യം നിന്നു പോകുന്ന അവസ്തയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. തനിക്ക് വാസസ്ഥലമൊരുക്കാൻ പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളുടെ വാസസ്ഥലം നശിപ്പിച്ച മനുഷ്യൻ ഇപ്പോൾ വികസനത്തിന്റെ പേരുപറഞ്ഞ് സ്വന്തം വാസസ്ഥലങ്ങൾ തന്നെ നശിപ്പിക്കുവാൻ മടികാട്ടുന്നില്ല. അതാണ് ഇവിടെ കിനാലൂരും അവിടെ സിങ്കൂരും നാം കണ്ടത്. ആസന്നമരണയായ ഭൂമിയെ വീണ്ടും വീണ്ടും അപകടങ്ങളിലേക്കും അങ്ങനെ സർവനാശത്തിലേക്കും തള്ളിവിടുന്ന ഈ തെറ്റായ വികസന സമവാക്യം മറ്റേണ്ട സമയ അതിക്രമിച്ചിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങളും, ആഗോളതാപനവും, സസ്യജന്തുജീവജാലങ്ങളുടെ വംശനാശവും കരകടലാകുന്നതും, കടൽ കരയാകുന്നതുമെല്ലാം തന്നെ ആസന്നമായ വൻ ദുരന്തത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. പണ്ടാരോ പറഞ്ഞു വയ്ച്ച പോലെ ഒന്നുകിൽ ഭൂമി സ്വയം പ്രതിരോധിക്കണം അല്ലെങ്കിൽ മനുഷ്യന് വീണ്ടുവിചാരം ഉണ്ടാകണം എന്നാലേ ഇനി രക്ഷയുള്ളൂ. ഓരോ വർഷവും വരുന്ന ഈ പരിസ്ഥിതിദിനം, പുതിയ പ്രഖ്യാപനങ്ങളിലും പ്രതിജ്ഞകളിലും മാത്രം ഒതുങ്ങാതെ, പോയ വർഷങ്ങളിൽ തങ്ങളെടുത്ത പ്രതിജ്ഞകളോടും പ്രഖ്യാപനങ്ങളോടും തീരുമാനങ്ങളോടും ഇന്നാട്ടിലെ സർക്കാറുകളും സംഘടനകളും വ്യക്തികളും എത്രത്തോളം നീതി പുലർത്തി എന്ന് ചിന്തിക്കേണ്ട ഒരവസരം കൂടിയാണ്. നമ്മുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഒരു പ്ളാച്ചിമടയിലോ, ഒരു ആതിരമ്പള്ളിയിലോ, ഒരു എൻഡോസൾഫാനിലോ മാത്രമൊതുങ്ങാതെ കൂടുതൽ യാതാർത്ഥ്യബോധത്തോടെ, സാമൂഹ്യബോധത്തോടെ, ദീർഘവീക്ഷണത്തൊടെ മുന്നോട്ട് നീങ്ങേണ്ടതുണ്ട്. ഇന്ന് നാം അനുഭവിക്കുന്ന പ്രകൃതിവിഭവങ്ങൾ പൂർവ്വികർ നമുക്കായി കാത്തുസൂക്ഷിച്ചതാണെന്നും അവ വരും തലമുറകൾക്കായി കാത്തുസൂക്ഷിക്കേണ്ടതും കൈമാറേണ്ടതും നമ്മുടെ കടമയാണെന്നും ഉള്ള തിരിച്ചറിവ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിലെങ്കിലും മാനവർക്കുണ്ടാകട്ടെ എന്ന് ആശിക്കുന്നു.
02 June 2011
ആദ്യദിനം
ആദ്യത്തെ ആദ്യദിനത്തിന്റെ ഒരു നേർത്ത ഓർമ്മ പോലും നമ്മിലാർക്കും ഉണ്ടാകാൻ സാദ്ധ്യതയില്ല. ഒരു പക്ഷെ, കരഞ്ഞ് കൂവി ആർത്തലച്ചു കൊണ്ടായിരിക്കണം നാമെല്ലാം നമ്മുടെ ആദ്യത്തെ ആദ്യദിനം ആഘോഷിച്ചിട്ടുണ്ടാവുക. ഒരു കൂട്ടം ചിരികൾക്കു നടുവിലായി കരഞ്ഞു കലങ്ങി ക്ഷീണിച്ചു മയങ്ങി അതു തള്ളി നീക്കിയിട്ടുണ്ടാവണം നാമെല്ലാം. എന്നാൽ ഒടുവിൽ, ആ അവസാന ദിനത്തിന് ശേഷമുള്ള ആദ്യദിനം ഒരു കൂട്ടക്കരച്ചിലിനിടയിലായിരിക്കും നാം കൊണ്ടാടുക എന്നതിൽ ആർക്കും മറിച്ചൊരഭിപ്രായം ഉണ്ടാകാനിടയില്ല. ഒരു നീർക്കുമിള പോലെയുള്ള ഈ മനുഷ്യജീവിതത്തിൽ എത്രയധികം ആദ്യദിനങ്ങളിലൂടെയാണ് നമുക്ക് കടന്ന് പോകേണ്ടതായുള്ളത് എന്ന് ആലോചിച്ചാൽ ആദിയല്ലാതെ ഒരു അന്തവും കാണില്ല. ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചതിന് പിന്നിലെ ചിന്ത എന്റെ ആറ് വയസ്സുകാരി മകളുടെ ഒരു ആദ്യദിനം ഈ ദിനം കടന്നുപോയി എന്നതാണ്. മേല്പ്പറഞ്ഞ നൂറായിരം ആദ്യദിനങ്ങളിൽ ഒന്ന്. ഇന്നായിരുന്നു ഒന്നാം തരത്തിലെ അവളുടെ ആദ്യദിനം. ഇതിനുമുൻപ് കുറെയധികം ആദ്യദിനങ്ങൾ മോശമല്ലാതെ കരഞ്ഞ് വിജയകരമായി പിന്നിട്ട അവൾക്ക് ഈ ആദ്യദിനവും എറെ വ്യത്യസ്തമായിരുന്നില്ല. പുതിയ വിദ്യാലയം, പുതിയ അദ്ധ്യാപകർ, പുതിയ കൂട്ടുകാർ, പുതിയ അന്തരീക്ഷം - എന്നിരുന്നാലും പഴയ വിദ്യാലയം, പഴയ അദ്ധ്യാപകർ, പഴയ കൂട്ടുകാർ, പഴയ അന്തരീക്ഷം ഇവയുടെ നഷ്ടബോധം ഉൾക്കൊള്ളുവാൻ കഴിഞ്ഞതിനാലാണോ കഴിയാത്തതിനാലാണോ എന്നറിയില്ല, ഇന്ന് സാമാന്യം നന്നായി അവൾ കരഞ്ഞു. ആദ്യദിനമായതിനാൽ ആദ്യമേ വന്ന് തിരികെ വിളിക്കണം എന്ന് ആവശ്യപ്പെട്ട് എട്ടുദിക്കും പൊട്ടുമാറുച്ചത്തിലവൾ കരഞ്ഞു. അപ്പോൾ വിദ്യാലയത്തിന്റെ ആദ്യ(പ്രഥമ)അദ്ധ്യാപിക വന്ന് ആദ്യദിനം തന്നെ നേരത്തെ വിളിച്ചുകൊണ്ടുപോകുവാൻ അനുവദിക്കില്ലെന്ന് ആദ്യമേ തന്നെ അറിയിക്കുകയാണ് എന്ന് പറഞ്ഞു. ഒരു പക്ഷെ, ആദ്യദിനങ്ങളുടെയെല്ലാം ദുർവിധിയായിരിക്കണം ഈ കരച്ചിൽ. സന്തോഷത്താലോ, സന്താപത്താലോ എന്തായാലും കൊള്ളാം ആദ്യദിനത്തിൽ ആരെങ്കിലും ഒന്ന് കരയണം. അതില്ലെങ്കിൽ അരഞ്ഞാണമില്ലാത്ത കുഞ്ഞിനെപ്പോലെ, ആദ്യദിനത്തിനെന്തോ കുറവുള്ളതുപോലെ തോന്നിപ്പോകും...
ഇങ്ങനെ കരഞ്ഞും ചിരിപ്പിച്ചും, ചിരിച്ചും കരയിപ്പിച്ചും ആദ്യദിനങ്ങൾ കടന്നുപോകുമ്പോൾ ഒരു സംശയം ബാക്കിയാകുന്നു...ഓരോ ദിനവും ഒരാദ്യദിനമല്ലെ? അങ്ങനെ തല പുകച്ചുകൊണ്ടിരിക്കുമ്പോൾ മകൾ അരികത്ത് വന്ന് പറഞ്ഞു “ഇന്ന് നേരത്തെ ഉറങ്ങണം, നാളെ എന്റെ സ്ക്കൂളിലെ ഫസ്റ്റ് സെക്കൻഡ് ഡേയാണ് !!! ”
പ്രവേശനോൽസവം
മടിച്ച് വിഷമിച്ച്...
വിറച്ച് വിറങ്ങലിച്ച്...
കരഞ്ഞ് കവിളൊലിപ്പിച്ച്...
ചിരിച്ച് ചിന്തിപ്പിക്കാൻ...
നനഞ്ഞ് കുതിർന്ന...
ഒരു ജുൺ ഒന്നുകൂടി...
വിറച്ച് വിറങ്ങലിച്ച്...
കരഞ്ഞ് കവിളൊലിപ്പിച്ച്...
ചിരിച്ച് ചിന്തിപ്പിക്കാൻ...
നനഞ്ഞ് കുതിർന്ന...
ഒരു ജുൺ ഒന്നുകൂടി...
മറ്റൊരു സീതയെ.....
ശ്രേയാംസ്കുമാറിനു വയനാട്ടിൽ 14 ഏക്കർ പതിച്ചു കൊടുക്കാൻ പാടില്ലെന്നു കോടതി വിധി.
പാവപ്പെട്ടവനെ കോടതിയും കൈയ്യൊഴിഞ്ഞു...
ദു:ഷ്ടനാം ദുർവിധി വീണ്ടും...
പൊതുജനം കഴുത!!!
പത്രവാർത്ത:
മദ്യത്തിന്റെ വ്യാപനം തടയാൻ 12 ബിവറിജസ് ഔട്ട് ലെറ്റുകൾക്കുള്ള അനുവാദം സർക്കാർ പിൻ വലിച്ചു...
അപ്പോൾ ബാറുകളിൽ വില്ക്കുന്നത് എന്താ മോരുംവെള്ളമാണോ ?
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ക്യാഷ് !!!
01 June 2011
ഹരിശ്രീ ഗണപതയേ നമ:
ഈ പാവം ഞാനും ഒന്നു ബ്ളോഗിക്കോട്ടെ?
എന്റെ ബ്ളോഗു പരമ്പര ദൈവങ്ങളേ.....കാത്തുകൊള്ളേണമേ.....
എന്റെ ബ്ളോഗു പരമ്പര ദൈവങ്ങളേ.....കാത്തുകൊള്ളേണമേ.....
Subscribe to:
Posts (Atom)