അരികത്തു തന്നെ വിരിഞ്ഞ് വിടർന്ന് പരിലസിച്ചിരുന്നൊരാ മഴവില്ല് ഞാൻ കാണാതെ പോയി...
പൂമുഖപ്പടിയിൽ തുള്ളിത്തെറിച്ച മഴനീർ കണങ്ങളിലെ മഴയുടെ സൗന്ദര്യം ഞാൻ നുകരാതെ പോയി...
വീശി വിലസിയ മന്ദമാരുതൻ എന്റെ ജാലകചില്ലുകളിൽ മുട്ടിയപ്പോൾ ഞാൻ അറിയാതെ പോയി...
ജാലകച്ചില്ലുകളെ പുണർന്നു തേങ്ങിയ മഞ്ഞുകണങ്ങളിലെ സൂര്യതേജസ്സ് ഞാൻ തിരിച്ചറിഞ്ഞില്ല...
വഴിതെറ്റി വരുന്നൊരു വസന്തത്തിന്റെ കിളിനാദത്തിനായ് കാതോർപ്പൂ ഞാൻ...
No comments:
Post a Comment